മദ്ധ്യമ കടപ്രാര്‍ത്ഥന (#9882)

പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും പ്രദോഷത്തിലുമായി നിത്യേന ചൊല്ലേണ്ട പ്രാര്‍ത്ഥന.
*"......ദിവസത്തില്‍ മൂന്നു പ്രാവശ്യം ചൊല്ലേണ്ട കടപ്രാര്‍ത്ഥനയെ സംബന്ധിച്ച്: ഓരോരുത്തരും തന്‍റെ പ്രാര്‍ത്ഥന സ്വയം ചൊല്ലണം. ഇത് ഒരു സ്വകാര്യസ്ഥലത്താകണമെന്ന നിബന്ധനയില്ല. അതായത് ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളായ ഗൃഹവും ആരാധനാസ്ഥലവും, രണ്ടിടത്തും ഒരാള്‍ക്ക് തന്‍റെ പ്രാര്‍ത്ഥന ചൊല്ലുന്നത് അനുവദനീയമാണ്. പക്ഷേ ഓരോ വൃക്തിയും തന്‍റെ പ്രാര്‍ത്ഥന സ്വയം ചൊല്ലണം. (അതായത്, അതേ വാക്കുകള്‍ ആലപിച്ചുകൊണ്ട് അതേസമയം തന്നെ, അതേ അംഗവിന്യാസങ്ങള്‍ ഒന്നിച്ചുതുടരുന്ന, മറ്റുള്ളവരുടെ കൂടെ ആകരുത്.) എന്നാല്‍ അവര്‍ മറ്റുള്ളവരുമായി ചേര്‍ന്ന് നല്ല ഫലപ്രദമായ ശബ്ദത്തില്‍ പ്രാര്‍ത്ഥനകള്‍ (ലിഖിതങ്ങള്‍ തുടങ്ങിയവയും) ആലപിക്കുകയാണെങ്കില്‍ അത് വളരെ നല്ലതാണ്...."
*ആരാണോ പ്രാര്‍ത്ഥിക്കാനായി ആഗ്രഹിക്കുന്നത് അവന്‍ തന്‍റെ കൈകള്‍ കഴുകട്ടെ. കഴുകുമ്പോള്‍ ഇങ്ങനെ പറയട്ടെ:
അല്ലയോ എന്‍റെ ദൈവമേ, ലോകത്തിന്‍റെ ആതിഥേയര്‍ക്ക്  അങ്ങയുടെ ഗ്രന്ഥത്തിനുമേല്‍ യാതൊരവകാശവുമില്ലാത്തത്ര ഉറപ്പോടുകൂടി അങ്ങയുടെ ഗ്രന്ഥം മുറുകെപ്പിടിക്കുവാന്‍ എന്‍റെ കരത്തെ ശക്തമാക്കേണമേ. അതിന് ഉടമപ്പെടാത്ത എന്തിലും ഇടപെടാതിരിക്കുന്നതില്‍ നിന്ന് അതിനെ സംരക്ഷിക്കേണമേ. അങ്ങ് സത്യമായും സര്‍വ്വശക്തനും സര്‍വ്വാധികാരിയുമാണ്.
*തന്‍റെ മുഖം കഴുകുമ്പോള്‍, അവന്‍ ഇങ്ങനെ പറയട്ടെ:
അല്ലയോ എന്‍റെ പ്രഭോ! ഞാന്‍ എന്‍റെ വദനം അങ്ങയിലേക്കു തിരിച്ചിരിക്കുന്നു. അങ്ങയുടെ ആനുകൂല്യത്തിന്‍റെ വെളിച്ചം കൊണ്ട് അതിനെ പ്രകാശമാനമാക്കേണമേ. അങ്ങൊഴികെ മറ്റാരിലേക്കെങ്കിലും തിരിയുന്നതില്‍ നിന്ന്, എന്നിട്ട് അതിനെ സംരക്ഷിച്ചാലും.
*പിന്നീട് അവന്‍ എഴുന്നേറ്റു നിന്ന് കിബില (ആരാധനാബിന്ദു അതായത് അക്കയിലെ ബാഹ്ജി)യിലേക്കു മുഖം തിരിച്ച് ഇങ്ങനെപറയട്ടെ:
അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ദൈവം സാക്ഷ്യപ്പെടുത്തുന്നു. വെളിപാടിന്‍റെയും സൃഷ്ടിയുടേയും സാമ്രാജ്യങ്ങള്‍ അവന്‍റേതാണ്. അവന്‍, സത്യത്തില്‍ അവതരിപ്പിച്ചത് വെളിപാടിന്‍റെ പകല്‍ വസന്തമായവനെ, സിനായിയുടെ മുകളില്‍ സംസാരിച്ചവനെ, മഹത് ചക്രവാളം പ്രകാശിപ്പിക്കാന്‍ ഹേതുവായവനെ,  മറികടന്ന് പോകാന്‍ വഴിയില്ലാത്തിടത്തു സ്ഥിതിചെയ്യുന്ന ആ പാരിജാതം (അവതാരം) പറഞ്ഞതായ: "ഓ! സര്‍വ്വാധീശന്‍ വന്നിരിക്കുന്നു. ഭൂമിയും ആകാണ്‍ശവും, തേജസ്സും അധികാരവും- സകലമനുഷ്യരുടെയും പ്രഭുവായ, മേലേ സിംഹാസനത്തിന്‍റേയും താഴെ ഭൂമിയുടെയും അധിശനായ-ദൈവത്തിന്‍റേതാണ് എന്ന വിളമ്പരം ആകാശഭൂമിയിലുളളവരോടും പ്രഖ്യാപിപ്പിക്കപ്പെട്ടിരിക്കുന്നത് ആരിലൂടെയാണോ, അവന്‍ സത്യമായും പ്രത്യക്ഷമായിരിക്കുന്നു.
കൈകള്‍ മുട്ടുകളില്‍ വെച്ച് കുനിഞ്ഞ് പിന്നീട് അവന്‍ ഇങ്ങനെ പറയട്ടെ: 
എന്‍റെ സ്തുതിയ്ക്കും എന്നെ കൂടാതെ മറ്റാരുടെ സ്തുതിയ്ക്കും മീതെയായതും എന്‍റെ വിവരണത്തിനും ഭൂസ്വര്‍ഗ്ഗങ്ങളിലുള്ള സകലരുടേയും വിവരണത്തിനും മീതെയായതുണ്‍മായ അങ്ങ് വാഴ്ത്തപ്പെട്ടവനാകുന്നു.
*പിന്നീട് തുറന്ന കരങ്ങളോടെ എഴുന്നേറ്റുനിന്ന് കൈപ്പത്തികള്‍ മുഖത്തിനുനേരെ ഉയര്‍ത്തി അവന്‍ ഇങ്ങനെ പറയട്ടെ: 
അല്ലയോ എന്‍റെ ദൈവമേ, യാചിക്കുന്ന വിരലുകളോടെ അങ്ങയുടെ ദയയുടേയും അങ്ങയുടെ കാരുണ്യത്തിന്‍റേയും അറ്റത്ത് മുറുകെപ്പിടിച്ചിട്ടുള്ളവനെ നിരാശപ്പെടുത്തരുതേ. കാരുണ്യം കാണിക്കുന്നവരില്‍ വെച്ച് ഏറ്റവും കാരുണ്യവാന്‍ അങ്ങാണ്.
*അവന്‍ പിന്നീട് ഇരുന്നിട്ട് ഇങ്ങനെ പറയട്ടെ:
അങ്ങയുടെ ഐക്യത്തേയും, അങ്ങയുടെ ഏകത്വത്തേയും, അങ്ങു ദൈവമാണെന്നും, അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങു സത്യമായും അങ്ങയുടെ ധര്‍മ്മത്തെ വെളിപ്പെടുത്തി, അങ്ങയുടെ ഉടമ്പടിയെ പൂര്‍ത്തീകരിച്ചു. സകല ഭൂസ്വര്‍ഗ്ഗനിവാസികള്‍ക്കുമായി അങ്ങയുടെ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ വിശാലമായി തുറന്നിട്ടു. 
അങ്ങയിലേക്കു തിരിയുന്നതിന് ലോകത്തിന്‍റെ മാറ്റങ്ങളും അവസരങ്ങളും നിര്‍ണ്‍വിഘ്നങ്ങളായി ഗണിച്ച് അങ്ങയിലുള്ളത് ആര്‍ജ്ജിക്കുവാന്‍ പ്രതീക്ഷാപൂര്‍വ്വം തങ്ങളിലുള്ളതെല്ലാം നല്‍കിയ അങ്ങയുടെ പ്രിയങ്കരരായവരുടെ മേല്‍ അനുഗ്രഹവും സമാധാനവും, പ്രണാമവും, കീര്‍ത്തിയും കുടികൊള്ളുന്നു. അങ്ങ് സത്യത്തില്‍ എന്നും മാപ്പ് നല്‍കുന്നവനും, സര്‍വ്വൗദാര്യ നിധിയുമാണ്. "വിപദ്രക്ഷകനും സ്വയം വര്‍ത്തിയുമായ അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ദൈവം സാക്ഷ്യപ്പെടുത്തുന്നു." നീണ്ട വചനത്തിനു പകരം ഈ വാക്കുകള്‍ ഉരുവിടാനായി ആരെങ്കിലും തെരഞ്ഞെടുക്കുകയാണെങ്കില്‍ അതുമതിയാകും. അതുപോല, ഇരിക്കുമ്പോള്‍ ഈ വചനങ്ങള്‍ ഉരുവിടാനായി അവന്‍ തെരഞ്ഞെടുത്താല്‍ അതും മതിയാകും. "അങ്ങയുടെ ഐക്യത്തേയും അങ്ങയുടെ ഏകത്വത്തേയും അങ്ങു ദൈവമാണെന്നും അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു."

-Bahá'u'lláh
-----------------------

